Posts

Showing posts from June, 2021

പരിശുദ്ധ ശ്ലീഹന്മാരുടെ നോമ്പ് പരിശുദ്ധ റൂഹാ തമ്പുരാന്റെ പുകഴ്ചയ്കും മഹാത്വത്തിനുമായി ആഘോഷിക്കാം.

Image
പൗലോസ് ശ്ലീഹാ കൂടി ഉണ്ട് മറക്കരുത് .. മോർ പത്രോസ് മോർ പൗലോസ് ഒരുമിച്ചു പറയുകയും ഒന്നായിട്ട് എണ്ണുകയും വേണം. പഴയ നിയമത്തിൽ യാക്കോബിന്റെ മക്കളെ 13 ഗോത്രങ്ങൾ ആയാണ് വിഭാജിച്ചത് അതായത് യൗസേഫിന്റെ ഗോത്രം എന്നത് അപ്രേം, മനശ്ശ എന്നിങ്ങനെ രണ്ട് മക്കളുടെ പേരിൽ ആയിരുന്നു. പക്ഷെ പറയുമ്പോൾ 12 ഗോത്രങ്ങൾ എന്നാണ് പറഞ്ഞിരുന്നത്. വെളിപാട് പുസ്തകം വരുമ്പോൾ വീണ്ടും വ്യത്യാസം വരുന്നു 👇 വെളിപ്പാടു 7:5 യഹൂദാഗോത്രത്തില്‍ നിന്നും മുദ്രയേറ്റവര്‍ പന്തീരായിരം, രൂബേല്‍ ഗോത്രത്തില്‍ പന്തീരാ യിരം, ഗാദ് ഗോത്രത്തില്‍ പന്തീരായിരം, 7:6 ആശേര്‍ ഗോത്രത്തില്‍ പന്തീരായിരം, നഫ്താലി ഗോത്രത്തില്‍ പന്തീരായിരം, മനശ്ശെ ഗോത്രത്തില്‍ പന്തീരായിരം, 7:7 ശെമയോന്‍ ഗോത്രത്തില്‍, പന്തീരായിരം, ലേവി ഗോത്രത്തില്‍ പന്തീരായിരം, ഇസഖാര്‍ ഗോത്രത്തില്‍ പന്തീരായിരം, സെബലൂന്‍ഗോത്രത്തില്‍ പന്തീരായിരം,  7:8 യൌസേപ്പിന്‍റെ ഗോത്രത്തില്‍നിന്നും പന്തീരായിരം, ബന്യാമിന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം.  7:9 ഇവര്‍ക്കു ശേഷം ഞാന്‍ കണ്ടത്: *എല്ലാ ജനത്തില്‍ നിന്നും, പുറജാതികളില്‍ നിന്നും,* വംശങ്ങളില്‍ നിന്നും, ഭാഷകളില്‍നിന്നും അവരെത്ര എന്ന് ആര്‍ക്കും എണ്ണ

മാമോദീസാ തൊട്ടി

Image
  വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:7 7: മാമോദീസാ തൊട്ടി  മാമോദീസാ നടത്തുന്നതിനുള്ള കൽത്തൊട്ടിയാണ് ഇത്. അഴിക്കകത്ത് തെക്കേ ഭിത്തിയോട് ചേർന്ന് ഇത് സ്ഥാപിക്കുന്നു.  യറുശലേം ദേവാലത്തിൽ ഹോമയാഗ വസ്തുക്കൾ കഴുകി ശുദ്ധിയാക്കുവാൻ ഉപയോഗിച്ചിരുന്ന " കടലിനെ " (ദി . വൃ.:4-10) ഇത് പ്രതിനിധാനം ചെയ്യുന്നു. ഇന്ന് ദേവാലയങ്ങളിൽ ഉപയോഗിക്കുന്ന മാമോദീസാത്തൊട്ടി ശിശു മാമോദീസയ്ക്ക് ഉതകും വിധം തയ്യാറാക്കിയതാണ്. ഇത് സാധാരണ കല്ലുകൊണ്ട് ഉണ്ടാക്കിയതായിരിക്കും. ഈ തൊട്ടി മൂന്നര അടി ഉയരത്തിൽ ഒരു  കൽസ്തംഭത്തിൽ ഉറപ്പിച്ചിരിക്കും. ഈ കൽത്തൊട്ടിയുടെ പുറത്ത് മാലാഖമാരുടെയും മറ്റും ചിത്രങ്ങൾ(2 ദി . വൃ.4:4) കൊത്തിയിരിക്കുന്നതായി കാണാം. വി. മൂറോൻ ചേർത്ത മാമോദിസാ വെള്ളം കൽത്തൊട്ടിയിൽ നിന്നും ആരും ചവിട്ടുവാൻ ഇടവരാത്ത രീതിയിൽ, മണ്ണിനുള്ളിൽ ചേരത്തക്കവിധം ഒഴുകിപ്പോകുവാൻ ക്രമീകരിക്കുന്നു  കർത്താവിൽ വീണ്ടും ജനിക്കുകയും അങ്ങനെ സഭയിൽ അംഗങ്ങളായി തീരുകയും ആണ് മാമോദീസായാൽ നാം ചെയ്യുന്നത്. കർത്താവിനെ വഹിച്ച കന്യക മറിയാമ്മിനെ പ്രതിനിധീകരിക്കുന്ന ശോശാപ്പാ കൊണ്ട് മാമോദീസാ ത്തൊട്ടി മൂടിയ