പരിശുദ്ധ ശ്ലീഹന്മാരുടെ നോമ്പ് പരിശുദ്ധ റൂഹാ തമ്പുരാന്റെ പുകഴ്ചയ്കും മഹാത്വത്തിനുമായി ആഘോഷിക്കാം.



പൗലോസ് ശ്ലീഹാ കൂടി ഉണ്ട് മറക്കരുത് ..


മോർ പത്രോസ് മോർ പൗലോസ് ഒരുമിച്ചു പറയുകയും ഒന്നായിട്ട് എണ്ണുകയും വേണം.


പഴയ നിയമത്തിൽ യാക്കോബിന്റെ മക്കളെ 13 ഗോത്രങ്ങൾ ആയാണ് വിഭാജിച്ചത് അതായത് യൗസേഫിന്റെ ഗോത്രം എന്നത് അപ്രേം, മനശ്ശ എന്നിങ്ങനെ രണ്ട് മക്കളുടെ പേരിൽ ആയിരുന്നു. പക്ഷെ പറയുമ്പോൾ 12 ഗോത്രങ്ങൾ എന്നാണ് പറഞ്ഞിരുന്നത്.


വെളിപാട് പുസ്തകം വരുമ്പോൾ വീണ്ടും വ്യത്യാസം വരുന്നു 👇


വെളിപ്പാടു

7:5 യഹൂദാഗോത്രത്തില്‍ നിന്നും മുദ്രയേറ്റവര്‍ പന്തീരായിരം, രൂബേല്‍ ഗോത്രത്തില്‍ പന്തീരാ യിരം, ഗാദ് ഗോത്രത്തില്‍ പന്തീരായിരം,

7:6 ആശേര്‍ ഗോത്രത്തില്‍ പന്തീരായിരം, നഫ്താലി ഗോത്രത്തില്‍ പന്തീരായിരം, മനശ്ശെ ഗോത്രത്തില്‍ പന്തീരായിരം,

7:7 ശെമയോന്‍ ഗോത്രത്തില്‍, പന്തീരായിരം, ലേവി ഗോത്രത്തില്‍ പന്തീരായിരം, ഇസഖാര്‍ ഗോത്രത്തില്‍ പന്തീരായിരം, സെബലൂന്‍ഗോത്രത്തില്‍ പന്തീരായിരം, 

7:8 യൌസേപ്പിന്‍റെ ഗോത്രത്തില്‍നിന്നും പന്തീരായിരം, ബന്യാമിന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം. 

7:9 ഇവര്‍ക്കു ശേഷം ഞാന്‍ കണ്ടത്: *എല്ലാ ജനത്തില്‍ നിന്നും, പുറജാതികളില്‍ നിന്നും,* വംശങ്ങളില്‍ നിന്നും, ഭാഷകളില്‍നിന്നും അവരെത്ര എന്ന് ആര്‍ക്കും എണ്ണുവാന്‍ കഴിവില്ലാത്തവിധം ഒരു വലിയ ജനക്കൂട്ടം, വെള്ള നിലയങ്കി ധരിച്ചും കൈയില്‍ കുരുത്തോലയുമായി മഹാസിംഹാസനത്തിന്‍റെയും കുഞ്ഞാടിന്‍റെയും മുമ്പാകെ നിന്നിരുന്നു.


അതായത് അപ്രേം ഗോത്രം വീണ്ടും യൗസേഫിന്റെ ഗോത്രം എന്ന് എണ്ണുകയും മനശ്ശയുടെ നിലനിർത്തുകയും ചെയ്തു. വിഗ്രഹ ആരാധനയിലൂടെ ദൈവത്തിനു വിരോധമായി നിന്ന ദാൻ ഗോത്രം കണക്കിട്ടില്ല പകരം വിഗ്രഹം ഉപേക്ഷിച്ചു സത്യദൈവത്തെ സ്വീകരിച്ച പുറജാതികളിൽ നിന്നും ഉള്ളവരെ ഒരു ഗോത്രം ആയി കണക്കാക്കി. അങ്ങനെ 13 ഗോത്രം പക്ഷെ പറയുമ്പോൾ 12 മാത്രം.


ഇത് വിജാതി- സ്വജാതി എന്ന വ്യത്യാസം ഇല്ലാതെ എല്ലാവരും ദൈവത്തിനു ഒന്നാണ് എന്ന് പഠിപ്പിക്കുന്നു.


അതുകൊണ്ട് എണ്ണുമ്പോൾ മോർ പത്രോസ് - പൗലോസ് എന്ന് എണ്ണി തുടങ്ങുക.

ഏതാനും ചില കാര്യങ്ങൾ കൂടി ;


◼️പരിശുദ്ധ ശ്ലീഹന്മാരുടെ നോമ്പ് എന്നു പറയുന്നത് ശ്ലീഹന്മാരുടെ ഓർമ്മയ്ക്കുള്ള നോമ്പ് അല്ല. ഇപ്പോൾ ഉള്ള രീതി പ്രകാരം നോമ്പിന്റെ അവസാനത്തിൽ മോർ പത്രോസ്സ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മയും, തൊട്ടടുത്ത ദിവസം പരിശുദ്ധ ശ്ലീഹന്മാരുടെ ഓർമ്മയും നടത്തുന്നുണ്ട്. പക്ഷെ നോമ്പ് ശ്ലീഹന്മാരുടെ ഓർമ്മയ്ക്കു ഉള്ളത് അല്ല.


◼️പരിശുദ്ധ ശ്ലീഹന്മാരുടെ നോമ്പ് എന്നു പറയുന്നത് പരിശുദ്ധ റൂഹായുടെ മഹത്വത്തിനും, സുവിശേഷ വേലയിൽ ശക്തി ലഭിക്കുവാൻ പരിശുദ്ധ റൂഹായുടെ സംബന്ധവും സഹവാസവും ലഭിക്കുന്നതിനും വേണ്ടിയും നല്കപ്പെട്ട ആത്മാവരങ്ങൾക്കുള്ള കൃതജ്ഞത റൂഹ്കുദിശ്ശോ പാറക്കലീത്തോയ്ക്ക് സമർപ്പിക്കുന്നതിനും വേണ്ടി ആണ്.


◼️'ശ്ലീഹാ നോമ്പ്' എന്നല്ല "പരിശുദ്ധ ശ്ലീഹന്മാരുടെ നോമ്പ്" എന്നു പറയുന്നതാണ് ശരി.


◼️ ആദിമ സഭ ആചരിച്ചിരുന്ന പ്രഥമ നോമ്പ് ആണ് പരിശുദ്ധ ശ്ലീഹന്മാരുടെ നോമ്പ്. ഇത് ആദ്യം പരിശുദ്ധ ശ്ലീഹന്മാർ മാത്രം ആയിരുന്നു ആചരിച്ചിരുന്നത്. പിന്നീട് ഇത് ശ്ലൈഹീക അവകാശികൾ ആയി തീർന്ന അപ്പോസ്തോലിക പിതാക്കന്മാർ, പാത്രിയാർക്കീസന്മാർ, എപ്പിസ്കോപ്പന്മാർ തുടങ്ങിയവർ ആചരിച്ചു തുടങ്ങി.


◼️പെന്തികോസ്തി പെരുന്നാൾ കഴിഞ്ഞുള്ള തിങ്കൾ മുതൽ 7 ആഴ്ച ആയിരുന്നു നോമ്പിന്റെ ദൈർഖ്യം. ഇപ്പോൾ ഉള്ള പോലെ ജൂൺ 29,30 ലെ പെരുന്നാളുകൾ അന്ന് ഇല്ലായിരുന്നു. അഥവാ അതു തുടങ്ങിയപ്പോൾ ടി പെരുന്നാളുകൾ നോമ്പിന്റെ മധ്യത്തിൽ ആചരിച്ചിരുന്നു. പ്രസ്തുത പെരുന്നാളുകൾക്ക് 'പരിശുദ്ധ ശ്ലീഹന്മാരുടെ നോമ്പുമായി' ബന്ധം ഒന്നും ഇല്ലായിരുന്നു.


◼️ടി നോമ്പ് വിശ്വാസികൾ ആചരിച്ച് തുടങ്ങിയപ്പോൾ അതു നിരോധിച്ച പിതാക്കൻമാർ ആദ്യനൂറ്റാണ്ടുകളിൽ സഭയിൽ ഉണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ ടി നോമ്പ് ശ്ലൈഹിക അവകാശികൾ ആയിരുന്ന പിതാക്കന്മാർ, അഭിഷിക്തന്മാർ തുടങ്ങി ഉള്ളവർക്കുള്ള നോമ്പ് ആയിരുന്നു.


◼️സ്വർണ്ണനാവുകാരനായ ഇവാനിയോസ് ആയിരുന്നു ഇത് അൽമായരും ആചരിക്കുവാൻ അനുവാദം കൊടുത്തത്. എദേസ്സയിലെ മോർ യാക്കോബു "ഈ നോമ്പ് അത്യാവശ്യമില്ലെങ്കിലും അത് ആചരിക്കാതിരിക്കുന്നത് കുറ്റകരം ആണെന്ന്" രേഖപ്പെടുത്തിയിരിക്കുന്നു. കാരണം അന്നത്തെ പത്രിയർക്കീസ് ഇതിനെ ആചരിക്കുവാൻ വിശ്വാസികൾക്ക് കല്പിച്ചു കൊടുത്തത് കൊണ്ടാണ്.


◼️ അതായത് പരിശുദ്ധ പാത്രിയാർക്കീസ് കല്പ്പിക്കുന്ന പ്രകാരം മാത്രം വിശ്വാസികൾ അനുഷ്ടിക്കേണ്ട നോമ്പ് ആണ് പരിശുദ്ധ ശ്ലീഹന്മാരുടെ നോമ്പ് എന്നു പറയുന്നത്.


◼️ഉദയമ്പേരൂർ സുന്നഹാദോസിന്റെ രേഖകളിൽ ഈ നോമ്പ് മലയാളത്തുള്ള സുറിയാനിക്കാർ ആചാരിച്ചിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അതു പെന്തികൊസ്തിയ്ക്കു ശേഷം ഉള്ള തിങ്കൾ മുതൽ ആയിരുന്നു. മലങ്കരയിൽ ഇത് മോർ പത്രോസ് -പൌലോസ് ശ്ലീഹാന്മാരുടെ പെരുന്നാൾ കൊണ്ട് അവസാനിക്കുമായിരുന്നു.


◼️പരിശുദ്ധ അപ്രേം പ്രഥമൻ ബാവ 1946 ൽ ഈ നോമ്പ് ജൂൺ 26 ൽ തുടങ്ങി മൂന്നു ദിവസം കൊണ്ട് പൂർത്തിയാക്കി അവസാനിപ്പിക്കുവാൻ കല്പ്പിച്ചു.


ആയതിനാൽ പരിശുദ്ധ ശ്ലീഹന്മാരുടെ നോമ്പ് മൂന്നു ദിവസം മാത്രം ആണ് വിശ്വാസികൾ ആചാരിക്കേണ്ടത്.


◼️1951 ൽ കല്ലാശ്ശേരി മോർ ഗീവർഗീസ് രണ്ടാമൻ എന്ന ആകാനോനിക കാതോലിക്ക തന്റെ ഒരു കല്പ്പനയിൽ പരിശുദ്ധ അപ്രേം ഒന്നാമൻ ബാവയെ പരിഹസിച്ചു കൊണ്ട് ഈ നോമ്പ് വെട്ടിക്കുറയ്ക്കാൻ പാടില്ല എന്നും, ശീമാക്കാരൻ പാത്രിയാർക്കീസ് ഭക്തി ഇല്ലാത്തവൻ ആണെന്നും മറ്റും ആക്ഷേപിച്ചു. ഓർത്തഡോൿസ്‌ സഭയിൽ ഇത് 13 ദിവസം ആചാരിക്കാൻ കല്പ്പിച്ചു.


◼️ സത്യത്തിൽ സഭാ ചരിത്രത്തിൽ ഈ നോമ്പ് ഒരിക്കലും 13 ദിവസം ആയിട്ട് നിജപ്പെടുത്തിയ തെളിവുകൾ ഇല്ല. അതുപോലെ പൂർവ്വിക രീതിയിൽ ആണെങ്കിൽ 50 ആം ദിവസം ആണ് നോമ്പ് വീടുന്നത്. ഓർത്തഡോൿസ്‌ കാരുടെ പാരീസ് കാനോനിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. കുറിച്ചി ബാവയ്ക്കു പരിശുദ്ധ സിംഹസനത്തെ അവഹേളിക്കുവാൻ തോന്നിയപ്പോൾ ഉണ്ടായ കല്പ്പന വഴി ആണ് ഈ നോമ്പിനെ 13 ദിവസം ആക്കി കൊണ്ട് ഇത് പരിശുദ്ധ ശ്ലീഹന്മാരുടെ ഓർമ്മയ്ക്കും മധ്യസ്ഥതയ്ക്കുമുള്ള നോമ്പ് ആക്കി മാറ്റിയത്.


◼️സുറിയാനി ഓർത്തഡോൿസ്‌ വേദശാസ്ത്ര - ആരാധന ശാസ്ത്ര പ്രകാരം മൺമയരായ മനുഷ്യരുടെ പുകഴ്ചയ്ക്കു നോമ്പ് ആചരിക്കാറില്ല. നോമ്പ് എല്ലാം വിശുദ്ധ തൃത്വത്തിന്റെ മഹിമയ്ക്കും പുകഴ്ചെയ്ക്കും മാത്രം ആണ്. (കന്യക മറിയാമിന് മാത്രം വ്യത്യാസം ഉണ്ട്. കാരണം അവൾ ദൈവത്തെ ധരിച്ചവൾ ആയതു കൊണ്ട്)


✝️ പരിശുദ്ധ ശ്ലീഹന്മാരുടെ നോമ്പ് പരിശുദ്ധ റൂഹാ തമ്പുരാന്റെ പുകഴ്ചയ്കും മഹാത്വത്തിനുമായി ആഘോഷിക്കാം.

◼️പതിമൂന്നു ദിവസം അല്ല, ആകമാന സിനഡ് തീരുമാന പ്രകാരം മോർ അപ്രേം പ്രഥമൻ ബാവ കല്പ്പിച്ച പ്രകാരം മൂന്നു ദിവസം ആണ്.


◼️ശ്ലീഹ നോമ്പ് യഥാർത്ഥത്തിൽ ശ്ലീഹന്മാരുടെ ഓർമ്മ അല്ല, പരിശുദ്ധ റൂഹായ്ക്കു മഹത്വം കൊടുക്കുവാനും, സുവിശേഷ വേലയിൽ ആത്മബലം പ്രാപിക്കുവാനും ആണ്.


◼️ഇത് 13 ദിവസം ആക്കിയതും ശ്ലീഹന്മാരുടെ ഓർമ്മ ആക്കി വ്യാഖ്യാനീച്ചതും മെത്രാൻ കക്ഷി വിഭാഗം ആണ്. അതു കത്തോലിക്ക പാരമ്പര്യത്തിന്റെ സ്വാധീനം ആണ്.


◼️ശ്ലീഹാ നോമ്പ് അവസാനിക്കുമ്പോൾ മോർ പത്രോസ് മോർ പൗലോസ് ശ്ലീഹാന്മാരുടെ ഓർമ്മയും തുടർന്ന് അടുത്ത ദിവസം 12 ശ്ലീഹന്മാരുടെ ഓർമ്മയും നടത്തുന്നു.


◼️ ഈ വർഷത്തെ ശ്ലീഹാ നോമ്പ് ജൂലൈ 26 ന് ആരംഭിച്ചു ജൂലൈ 29 നു അവസാനിക്കും.


◼️തെശ്ദാദാത്ത് മെൻ ആലോഹോ (ദൈവത്താൽ പ്രേരിതരകുക ) അതായത് പരിശുദ്ധ റൂഹായാൽ സുവിശേഷ വേലയ്ക്കു പ്രേരിതരാകുക എന്നതാണ് മുഖ്യ ചിന്ത ഈ നോമ്പിൽ.


പരിശുദ്ധ ശ്ലീഹാൻമാരുടെ പേരുകൾ .

1) ശേമവൂൻ ബാർ യൗനാൻ (കീപ്പാ or പെത്രോസ്സ് )


2) അവന്റെ സഹോദരൻ അന്ത്രയൂസ് 


3) വലിയ യാക്കോബു


4) അവന്റെ സഹോദരൻ യൂഹാനോൻ


5) മത്തായി അഥവാ ലേവി


6) ഫിലിപ്പോസ് 


7) ദിദിമോസ് അഥവാ തൂമാ


8) നാഥാനിയേൽ ബാർ തുൽമായ് 


9) ശേമവൂൻ ഖ്നാനോയോ


10) ചെറിയ യാക്കോബു  


11) അവന്റെ സഹോദരൻ 

 യഹൂദാ ( ലാബി or തദ്ദായി ) 


12) മത്ഥിയാസ് 


*1)* ഉന്നതപ്പെട്ട മോർ പൗലോസ്




Comments

Popular posts from this blog

മെഴുകുതിരി..

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

മാമോദീസാ തൊട്ടി