മെഴുകുതിരി..

 








വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും

Part:3

3. മെഴുകുതിരി

ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും മെഴുകുതിരികൾ കത്തിച്ച് ഉപയോഗിക്കുന്നു.

 ആദിമ ക്രിസ്ത്യാനികൾ പീഡന കാലഘട്ടങ്ങളിൽ ഗുഹകളിലും സ്വകാര്യ ഭവനങ്ങളിലും കുർബ്ബാന അർപ്പിച്ച് ആരാധന കഴിച്ചു വന്നു(ഉദാ. കറ്റക്കുംബ്സ് ഗുഹകൾ). അക്കാലത്ത് ഗുഹകളിലെ ശുശ്രൂഷവേളയിൽ പ്രകാശത്തിനായി മെഴുകുതിരി ഉപയോഗിക്കുകയും അത് പിന്നീട് ഒരു പാരമ്പര്യമായി തുടർന്നു പോകുന്നുവെന്നുമാണ് ചില താന്വികൻമാർ കരുതുന്നത്. അതെന്തായാലും ശരി ആദിമ കാലം മുതലേ വിശുദ്ധ ആരാധനക്ക്  മെഴുകുതിരി ഉപയോഗിച്ചു വരുന്നു. ഇന്ന് ചില പള്ളികളിൽ വൈദ്യുതിയിൽ പ്രവൃത്തിക്കുന്ന മെഴുകുതിരി- വിളക്കുകൾ ഉപയോഗിക്കുന്നതായി കാണാം. പല പൂക്കളിൽ നിന്നും തേനീച്ച ശേഖരിച്ച മെഴുക് പല സ്വഭാവമുള്ള വ്യക്തികളടങ്ങിയ സഭയുടെ വിശ്വാസത്തെ സൂചിപ്പിക്കുന്നു. വിശ്വാസത്താൽ സഭാമക്കൾ ഒന്നായിത്തീരുന്നുവെന്ന് മെഴുകുതിരി സൂചിപ്പിക്കുന്നു. ഭൗമീകമായി തങ്ങൾക്കുള്ള തൊക്കെ എരിഞ്ഞ് ആത്മീയ പ്രകാശമായി തീരണമെന്നും ആ പ്രകാശം ലോകർക്ക് വഴി കാട്ടിയായി തീരണമെന്നും മെഴുകുതിരി നമ്മെ പഠിപ്പിക്കുന്നു.

 ത്രോണോസിൽ ഇരിക്കുന്ന പന്ത്രണ്ടു മെഴുകുതിരികൾ, പന്ത്രണ്ടു ഗോത്രങ്ങളേയും അതിൽ ഉൾക്കൊണ്ട മുഴുവൻ യിസ്രായേൽ ജനത്തേയും പ്രതിനിധാനം ചെയ്യുന്നു. പന്ത്രണ്ടു മെഴുകുതിരികൾ പന്ത്രണ്ടു ശിഷ്യൻമാരെ പ്രതിനിധാനം ചെയ്യുന്നുവെന്നും വ്യാഖ്യാനിക്കപ്പെടുന്നു. അവരുടെ പ്രാർത്ഥനയുടേയും പ്രവചനങ്ങളുടേയും വെളിച്ചത്തിലാണ് നാം ക്രിസ്തുവിനേയും അവന്റെ മനുഷ്യാവതാര പ്രവൃത്തനങ്ങളെയും (വി കുർബ്ബാന) കാണുന്നതെന്നുമാണ് വ്യാഖ്യാനം. ഈ മെഴുകുതിരികൾ പന്ത്രണ്ടു മെഴുകുതിരി ക്കാലുകളിലാണ് ഉയർത്തി വയ്ക്കുന്നത്. ഈ 'കാലുകൾ' യിസ്രായേലിന്റെ പന്ത്രണ്ട് സിംഹാസനങ്ങളെ സൂചിപ്പിക്കുന്നു. അവസാന നാളിൽ ക്രിസ്തുവിന്റെ രാജത്വത്തിൽ-യിസ്രായേൽ ഗോത്രങ്ങൾ പന്ത്രണ്ടിനേയും ന്യായം വിധിക്കാനിരിക്കുന്ന പന്ത്രണ്ട് ശിഷ്യൻമാരുടെ പന്ത്രണ്ട് സിംഹാസനങ്ങളാകുന്നു ഇവ എന്നും (ലൂക്കോ.22:30) വ്യാഖ്യാനമുണ്ട്.

 

സാധാരണ ദിവസപ്രാർത്ഥനയ്ക്കും നാം മെഴുകുതിരി ഉപയോഗിക്കാറുണ്ട്. കല്ലറകളിലും , കബറുകളിലും, കുരിശ്ശടികളിലും നാം മെഴുകുതിരി കത്തിക്കാറുണ്ട്. മദ്ധ്യസ്ഥ പ്രാർത്ഥനകളിൽ നാം മെഴുകുതിരികൾ കത്തിച്ചു പിടിക്കാറുണ്ട്. തീനാളം ജീവനെ(പരിശുദ്ധാത്മാവിനെ) യാണ് പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ പ്രാർത്ഥനകളാൽ വാങ്ങിപ്പോയ വിശ്വാസികളിൽ ഉണ്ടാക്കുന്ന ദൈവകൃപയാണ് , കല്ലറകളിലും കബറുകളിലും കത്തിക്കാറുള്ള , മെഴുകുതിരി നാളം സൂചിപ്പിക്കുന്നത്.

Comments

Popular posts from this blog

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

മാമോദീസാ തൊട്ടി