മാമോദീസാ തൊട്ടി


 





വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും

Part:7

7: മാമോദീസാ തൊട്ടി

 മാമോദീസാ നടത്തുന്നതിനുള്ള കൽത്തൊട്ടിയാണ് ഇത്. അഴിക്കകത്ത് തെക്കേ ഭിത്തിയോട് ചേർന്ന് ഇത് സ്ഥാപിക്കുന്നു.

 യറുശലേം ദേവാലത്തിൽ ഹോമയാഗ വസ്തുക്കൾ കഴുകി ശുദ്ധിയാക്കുവാൻ ഉപയോഗിച്ചിരുന്ന " കടലിനെ " (ദി . വൃ.:4-10) ഇത് പ്രതിനിധാനം ചെയ്യുന്നു. ഇന്ന് ദേവാലയങ്ങളിൽ ഉപയോഗിക്കുന്ന മാമോദീസാത്തൊട്ടി ശിശു മാമോദീസയ്ക്ക് ഉതകും വിധം തയ്യാറാക്കിയതാണ്. ഇത് സാധാരണ കല്ലുകൊണ്ട് ഉണ്ടാക്കിയതായിരിക്കും. ഈ തൊട്ടി മൂന്നര അടി ഉയരത്തിൽ ഒരു  കൽസ്തംഭത്തിൽ ഉറപ്പിച്ചിരിക്കും. ഈ കൽത്തൊട്ടിയുടെ പുറത്ത് മാലാഖമാരുടെയും മറ്റും ചിത്രങ്ങൾ(2 ദി . വൃ.4:4) കൊത്തിയിരിക്കുന്നതായി കാണാം. വി. മൂറോൻ ചേർത്ത മാമോദിസാ വെള്ളം കൽത്തൊട്ടിയിൽ നിന്നും ആരും ചവിട്ടുവാൻ ഇടവരാത്ത രീതിയിൽ, മണ്ണിനുള്ളിൽ ചേരത്തക്കവിധം ഒഴുകിപ്പോകുവാൻ ക്രമീകരിക്കുന്നു

 കർത്താവിൽ വീണ്ടും ജനിക്കുകയും അങ്ങനെ സഭയിൽ അംഗങ്ങളായി തീരുകയും ആണ് മാമോദീസായാൽ നാം ചെയ്യുന്നത്. കർത്താവിനെ വഹിച്ച കന്യക മറിയാമ്മിനെ പ്രതിനിധീകരിക്കുന്ന ശോശാപ്പാ കൊണ്ട് മാമോദീസാ ത്തൊട്ടി മൂടിയിടുന്നതും, മാമോദീസാ സമയം ശോശപ്പ ആഘോഷിക്കുന്നതും ഇവിടെ ശ്രേദ്ധേയമാണ്.

പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...


https://m.youtube.com/c/JacobiteDevotionalSongs


Follow On Instagram

https://www.instagram.com/jacobite_devotional_songs


Follow on Facebook

https://www.facebook.com/JSCSongs/

Comments

Popular posts from this blog

മെഴുകുതിരി..

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1