വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും.


 വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും

Part:1

1. കുരിശ്(സ്ളീബാ)

കുരിശ് ഒരു പ്രതിമയാണെന്നും, സ്ളീബാരാധന വിഗ്രഹാരാധനയാണെന്നും പ്രഘോഷിക്കുന്ന ചിലരുണ്ട് . കുരിശ് ആരുടെയും പ്രതിമയല്ല, ഒരു ആശയത്തിന്റെ പ്രതീകമാണ്, നമ്മുടെ കർത്താവ് അനുഭവിച്ച കഷ്ടത നാമും അനുഭവിക്കുവാൻ തയ്യാറാണെന്നുള്ള പ്രഖ്യാപനം ആണ് സ്ളീബാരാധനയും കുരിശുവരയും.
നാം കുരിശു വരയ്ക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്നിറങ്ങി ഭൂമിയിലേക്കു അവതരിച്ച് മശിഹാ തമ്പുരാൻ, ഇടത്തേതിലായിരുന്ന(പാപത്തിലായിരുന്ന) നമ്മെ വലത്തേതിൽ(നിത്യജീവന് അർഹതയുള്ളവർ) ആക്കിത്തീർത്തതിനെ, ഓർക്കണം ദൈവം സ്വർഗ്ഗത്തിൽ നിന്നിറങ്ങി ഭൂമിയിൽ വന്നതിനെ ഓർത്ത് വലതു കയ്യുടെ മൂന്നു വിരലുകൾ( ഇത് വി. ത്രിത്വത്തെക്കുറിക്കുന്നു(ചേർത്ത് പിടിച്ച് നെറ്റിയിൽ നിന്നും നെഞ്ചിലേക്കും , പാപികളായ നമ്മെ നിത്യ ജീവൻ തന്ന് രക്ഷിച്ചതിനെ ഓർത്ത് ഇടത്തെ തോളിൽ നിന്നും വലത്തേ തോളിലേക്കും , സ്പർശിച്ചും കൊണ്ട് കുരിശടയാളം വരയ്ക്കുന്നു. സ്ളീബായാൽ നമുക്ക് ഉണ്ടായ രക്ഷയാണു കുരിശു വരയിലൂടെ നാം ഓർക്കുന്നത്, സ്ളീബായുടെ റുശ്മയാൽ നാം സ്വയം രക്ഷനേടുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു.
ആദിമ ക്രിസ്തീയ സഭയിൽ കുരിശു ധരിക്കുക സാധാരണമായിരുന്നു " ക്രിസ്തുവിനായി മരിക്കുവാൻ തങ്ങൾ തയ്യാറാണ് എന്നുള്ള പ്രഖ്യാപനമാണ് അവർ അതുമൂലം നടത്തിയിരുന്നത്, മരണം തങ്ങൾക്ക് ഒരു പ്രശ്നമല്ലെന്നും തങ്ങളുടെ നാഥനെപ്പോലെ മരിക്കുമ്പോൾ, തങ്ങൾ അവന്റെ കഷ്ടതയിൽ പങ്കു ചേരുന്നു എന്നും വിശ്വസിക്കുന്ന ഒരു കൂട്ടമായിരുന്നു അന്നുണ്ടായിരുന്ന ക്രിസ്ത്യാനികൾ . ഇന്നും മാലകളിലും മറ്റും നാം ധരിക്കുന്ന കുരിശ് ഇത്തരം പ്രവ്യാപനം തന്നെയാണ് നടത്തുന്നത്( ധരിക്കുന്ന വർ അത് അറിയുന്നില്ലെങ്കിലും) അല്ലാതെ വെറും ഭംഗിക്കു വേണ്ടി ആഭരണമായി ഇതിനെ ഉപയോഗിക്കുന്നുവെങ്കിൽ അത് കുരിശിന്റെ ദുരുപയോഗമാണ്.
നാം വിശുദ്ധ കുർബ്ബാന അനുഭവിക്കുമ്പോൾ " നാം ക്രിസ്തുവിലും ക്രിസ്തു നമ്മിലും വസിക്കുന്നു"(1കോരി. 6:15 ,10:17; റോമാ . 12.5) ക്രിസ്തുവിലായ നാം കർത്തൃ ശരീരമായ സഭയുടെ ഭാഗമാണ്(എഫെ.1:22, 23) അതായത് സഭാമക്കളായ നാം ക്രിസ്തുവിന്റെ ശരീരം ധരിക്കുന്നവരാണ്, കുരിശ് ക്രിസ്തുവിന്റെ അടയാളമാണ് , ക്രിസ്ത്യാനികളായവർ കുരിശു വരച്ച്(കുരിശ് ധരിച്ച്) ക്രിസ്തു തങ്ങളിൽ വസിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നു. ദേവാലയങ്ങളുടെ മുകളിൽ കാണുന്ന കുരിശ് ' ഇവിടെ ക്രിസ്തു വസിക്കുന്നു ' വെന്ന് പ്രഖ്യാപിക്കുന്നു. കല്ലറകളിൽ കാണുന്ന കുരിശ് ' ഇവിടെ ക്രിസ്ത്യാനി ഉറങ്ങുന്നു' എന്ന് പ്രഖ്യാപിക്കുന്നു. അങ്ങനെ കുരിശ് ക്രിസ്തുവിനേത്തന്നെ പ്രതിനിധീകരിക്കുന്നുവെന്ന് വേറൊരു വ്യാഖ്യാനവും ഉണ്ട് .
കുരിശ്ശോ , കുരിശ്ശടികളോ കണ്ടാൽ സ്വയം കുരിശു വരച്ച് തങ്ങളുടെ പ്രഖ്യാപനം പുതുക്കേണ്ടത് ഓരോ ക്രിസ്ത്യാനിയുടേയും കടമയാണ്..

പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Follow On Instagram
Follow On Facebook
https://www.facebook.com/JSCSongs

Comments

Popular posts from this blog

മെഴുകുതിരി..

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

മാമോദീസാ തൊട്ടി