പൗലോസ് ശ്ലീഹാ കൂടി ഉണ്ട് മറക്കരുത് .. മോർ പത്രോസ് മോർ പൗലോസ് ഒരുമിച്ചു പറയുകയും ഒന്നായിട്ട് എണ്ണുകയും വേണം. പഴയ നിയമത്തിൽ യാക്കോബിന്റെ മക്കളെ 13 ഗോത്രങ്ങൾ ആയാണ് വിഭാജിച്ചത് അതായത് യൗസേഫിന്റെ ഗോത്രം എന്നത് അപ്രേം, മനശ്ശ എന്നിങ്ങനെ രണ്ട് മക്കളുടെ പേരിൽ ആയിരുന്നു. പക്ഷെ പറയുമ്പോൾ 12 ഗോത്രങ്ങൾ എന്നാണ് പറഞ്ഞിരുന്നത്. വെളിപാട് പുസ്തകം വരുമ്പോൾ വീണ്ടും വ്യത്യാസം വരുന്നു 👇 വെളിപ്പാടു 7:5 യഹൂദാഗോത്രത്തില്‍ നിന്നും മുദ്രയേറ്റവര്‍ പന്തീരായിരം, രൂബേല്‍ ഗോത്രത്തില്‍ പന്തീരാ യിരം, ഗാദ് ഗോത്രത്തില്‍ പന്തീരായിരം, 7:6 ആശേര്‍ ഗോത്രത്തില്‍ പന്തീരായിരം, നഫ്താലി ഗോത്രത്തില്‍ പന്തീരായിരം, മനശ്ശെ ഗോത്രത്തില്‍ പന്തീരായിരം, 7:7 ശെമയോന് ഗോത്രത്തില്‍, പന്തീരായിരം, ലേവി ഗോത്രത്തില്‍ പന്തീരായിരം, ഇസഖാര്‍ ഗോത്രത്തില്‍ പന്തീരായിരം, സെബലൂന്‍ഗോത്രത്തില്‍ പന്തീരായിരം, 7:8 യൌസേപ്പിന്റെ ഗോത്രത്തില്‍നിന്നും പന്തീരായിരം, ബന്യാമിന് ഗോത്രത്തില്‍ നിന്നും പന്തീരായിരം. 7:9 ഇവര്‍ക്കു ശേഷം ഞാന്‍ കണ്ടത്: *എല്ലാ ജനത്തില്‍ നിന്നും, പുറജാതികളില്‍ നിന്നും,* വംശങ്ങളില്‍ നിന്നും, ഭാഷകളില്‍നിന്നും അവരെത്ര എന്ന് ആര്‍ക...
വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:6 6: ഏവൻഗേലിയോൻമേശ ഇത് വി. വേദപുസ്തകം വയ്ക്കുന്ന ഉയർന്ന പീഠമാണ്. മദ്ബഹായ്ക്കുള്ളിൽത്തന്നെ വയ്ക്കുന്ന ഈ പീഠം ഏവൻഗേലിയോൻ വായനയ്ക്ക് ഉപയോഗിക്കുന്നു. ക്രിസ്തുവിന്റെ വചനങ്ങൾ അടങ്ങിയ വേദപുസ്തകം വച്ച് വായിക്കുന്ന പിഠമാണിത്. ഇത് ക്രിസ്തുവിന്റെ സിംഹാസനമായി സഭ കരുതുന്നു. മഹിമാസനത്തിൽ സ്ഥിതി ചെയ്യുന്ന പിതാവിന്റെ വലതു ഭാഗത്ത് നമ്മുടെ കർത്താവ് ഇരുന്ന് നമുക്കായി സദാ പക്ഷവാദം നടത്തുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ(അ.പ്ര. 7:56). ആയതിനാൽ വി. ത്രോണോസിന് മുമ്പിൽ വലതു ഭാഗത്താണ് ഏവൻഗേലിയോൻ മേശ സാധാരണ ഇടാറുള്ളത്. പുരോഹിതനും ശുശ്രൂഷക്കാരും ഏവൻഗേലിയോൻ മേശ മുത്തിയിട്ടാണ് വി. ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടത്. ധൂപം കാട്ടുന്നതിനുള്ള സൗകര്യo കാരണം ചില പള്ളികളിൽ ഏവൻഗേലിയോൻ മേശ ത്രോണോസിന് വടക്കുഭാഗത്തും ഇടാറുണ്ട്. പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... https://m.youtube.com/c/JacobiteDevotionalSongs Follow On...
വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:3 3. മെഴുകുതിരി ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും മെഴുകുതിരികൾ കത്തിച്ച് ഉപയോഗിക്കുന്നു. ആദിമ ക്രിസ്ത്യാനികൾ പീഡന കാലഘട്ടങ്ങളിൽ ഗുഹകളിലും സ്വകാര്യ ഭവനങ്ങളിലും കുർബ്ബാന അർപ്പിച്ച് ആരാധന കഴിച്ചു വന്നു(ഉദാ. കറ്റക്കുംബ്സ് ഗുഹകൾ). അക്കാലത്ത് ഗുഹകളിലെ ശുശ്രൂഷവേളയിൽ പ്രകാശത്തിനായി മെഴുകുതിരി ഉപയോഗിക്കുകയും അത് പിന്നീട് ഒരു പാരമ്പര്യമായി തുടർന്നു പോകുന്നുവെന്നുമാണ് ചില താന്വികൻമാർ കരുതുന്നത്. അതെന്തായാലും ശരി ആദിമ കാലം മുതലേ വിശുദ്ധ ആരാധനക്ക് മെഴുകുതിരി ഉപയോഗിച്ചു വരുന്നു. ഇന്ന് ചില പള്ളികളിൽ വൈദ്യുതിയിൽ പ്രവൃത്തിക്കുന്ന മെഴുകുതിരി- വിളക്കുകൾ ഉപയോഗിക്കുന്നതായി കാണാം. പല പൂക്കളിൽ നിന്നും തേനീച്ച ശേഖരിച്ച മെഴുക് പല സ്വഭാവമുള്ള വ്യക്തികളടങ്ങിയ സഭയുടെ വിശ്വാസത്തെ സൂചിപ്പിക്കുന്നു. വിശ്വാസത്താൽ സഭാമക്കൾ ഒന്നായിത്തീരുന്നുവെന്ന് മെഴുകുതിരി സൂചിപ്പിക്കുന്നു. ഭൗമീകമായി തങ്ങൾക്കുള്ള തൊക്കെ എരിഞ്ഞ് ആത്മീയ പ്രകാശമായി തീരണമെന്നും ആ പ്രകാശം ലോകർക്ക് വഴി കാട്ടിയായി തീരണമെന്നും മെഴുകുതിരി നമ്മെ പഠിപ്പിക്കുന്നു. ...
Comments
Post a Comment