ഏവൻഗേലിയോൻമേശ


 






വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും

Part:6

6: ഏവൻഗേലിയോൻമേശ

  ഇത് വി. വേദപുസ്തകം വയ്ക്കുന്ന ഉയർന്ന പീഠമാണ്. മദ്ബഹായ്ക്കുള്ളിൽത്തന്നെ വയ്ക്കുന്ന ഈ പീഠം ഏവൻഗേലിയോൻ വായനയ്ക്ക് ഉപയോഗിക്കുന്നു.

 ക്രിസ്തുവിന്റെ വചനങ്ങൾ അടങ്ങിയ വേദപുസ്തകം വച്ച് വായിക്കുന്ന പിഠമാണിത്. ഇത് ക്രിസ്തുവിന്റെ സിംഹാസനമായി സഭ കരുതുന്നു. മഹിമാസനത്തിൽ സ്ഥിതി ചെയ്യുന്ന പിതാവിന്റെ വലതു ഭാഗത്ത് നമ്മുടെ കർത്താവ് ഇരുന്ന് നമുക്കായി സദാ പക്ഷവാദം നടത്തുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ(അ.പ്ര. 7:56). ആയതിനാൽ വി. ത്രോണോസിന് മുമ്പിൽ വലതു ഭാഗത്താണ് ഏവൻഗേലിയോൻ മേശ സാധാരണ ഇടാറുള്ളത്. പുരോഹിതനും ശുശ്രൂഷക്കാരും ഏവൻഗേലിയോൻ മേശ മുത്തിയിട്ടാണ് വി. ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടത്. ധൂപം കാട്ടുന്നതിനുള്ള സൗകര്യo കാരണം ചില പള്ളികളിൽ ഏവൻഗേലിയോൻ മേശ ത്രോണോസിന് വടക്കുഭാഗത്തും ഇടാറുണ്ട്.

പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...


https://m.youtube.com/c/JacobiteDevotionalSongs


Follow On Instagram

https://www.instagram.com/jacobite_devotional_songs


Follow on Facebook

https://www.facebook.com/JSCSongs

Comments

Popular posts from this blog

മെഴുകുതിരി..

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

മാമോദീസാ തൊട്ടി