മർവാഹ്സാ...















 വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും

Part:5

5. മർവാഹ്സാ

 ആരാധനയുടെ പ്രധാന ഭാഗങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും അവിടേക്ക് അവരുടെ ശ്രദ്ധയെ ആകർഷിപ്പിക്കുവാനും മർവാഹ്സാ ഉപയോഗിക്കുന്നു.

 രണ്ടു പുറവും മാലാഖമാരുടെ പടം മുദ്രണം ചെയ്യപ്പെട്ട വൃത്താകൃതിയിലുള്ള ഒരു ലോഹത്തകിടാണ് മർവാഹ്സാ. ഇതിന്റെ ചുറ്റിലും അനേകം മണികൾ കെട്ടിയിരിക്കും ഈ ഉപകരണം ഒരു തണ്ടിൽ ഇണക്കി, ശിശ്രൂഷക്കാർ ആണ് ഇതുപയോഗിക്കുന്നത്.

 'മഹിമാസന' ത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് ആറാറു ചിറകുകൾ ഉള്ള സ്രോപ്പേൻമാർ സദാ സമയവും " പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ " എന്ന് ആർത്ത് അട്ടഹസിക്കുന്നതായി നാം വായിക്കുന്നുണ്ടല്ലോ.(യെശ.6:3, വെളി.4:8) ഈ സെറാഫുകളെ മർവാഹ്സാ പ്രതിനിധീകരിക്കുന്നു. മർവാഹ്സായുടെ ശബ്ദം അവരുടെ സ്തുതിപ്പുകളും , ചിറകടി ശബ്ദവുമായി വ്യാഖ്യാനിച്ചിരിക്കുന്നു. മാനവരായ സ്വർഗ്ഗീയ ഗണങ്ങൾ പലതുണ്ട്. ഇവരെ എല്ലാം മാലാഖമാരെന്നു പൊതുവേ പറയുന്നത്.

പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...


https://m.youtube.com/c/JacobiteDevotionalSongs


Follow On Instagram

https://www.instagram.com/jacobite_devotional_songs


Follow on Facebook

https://www.facebook.com/JSCSongs/

Comments

Popular posts from this blog

മെഴുകുതിരി..

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

മാമോദീസാ തൊട്ടി