മാർ കൗമയുടെ ചരിത്രം...








 മാർ കൗമയുടെ ചരിത്രം :


മാർ കൗമ എ.ഡി 5-ാം നൂറ്റാണ്ടിൽ ശീമ രാജ്യത്ത് മിഫ്രക്ത് എന്ന സ്ഥലത്ത് ജിവിച്ചിരുന്നു. അദ്ദഹത്തിന്റെ മാതാപിതാക്കൾ വളരെ ഭക്തിയായിരുന്നു.അവർ മക്കളില്ലാത്ത ദുഃഖത്തിൽ പല പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും പ്രാത്ഥിക്കുകയും ചെയ്യുന്നതിന് ഇടയിൽ ഒരു ഈഹിദായകാരൻ അവരെ കെണ്ട് ഇങ്ങനെ അറിയിച്ചു. നിങ്ങളുടെ പ്രാർത്ഥന കർത്താവ് കേട്ടു. കർത്താവ് നിങ്ങൾക്ക് രണ്ട് മക്കളെ തരും ഏറെ താമസിക്കാതെ അവൾ ഗർഭണിയായി. ഒരു ആൺ കുട്ടിയേയും പെൺകുട്ടിയേയും പ്രസവിച്ചു.ആണിന് ശെമവൂൻ എന്നും പെണ്ണിന് അഗൂസിയ എന്നും പേരിട്ടു. ഈ ശെമവൂൻ ആണ് പിന്നീട് മാർ കൗമയായി തീർന്നത്.ഈ ഇരട്ട കുട്ടികൾ കൗമാരപ്രായം കഴിഞ്ഞ് വീട് വിട്ട് വനത്തിൽ പോയി സന്യാസിമാരോട് കുടെ ജീവിച്ചു .വൃദ്ധസന്യാസിമാർ മരിച്ചശേഷം അവർ രണ്ട്പേരും സന്യാസാശ്രമം വിട്ട് വീണ്ടും വനത്തിൽ കൂടി യാത്ര ചെയ്തു. യാത്രയ്ക്ക്sയിൽ യേശു എന്ന പേരുള്ള ഒരു സന്യാസിനിയെ കണ്ടു. അവർ മൂവരും കുടി യാത്ര ചെയ്യുമ്പോൾ അവർക്കെരു ദർശനം ഉണ്ടായി വനത്തിനുള്ളിൽ ഗബ്രുനോ എന്ന് പേരുള്ള ഒരു സന്യാസി ഒരു മരത്തിന്റെ മുകളിൽ നിന്ന് തപസ്സു ചെയ്യുന്നണ്ട്. എന്നും അവിടെക്ക് അവർ പോകണംമെന്നായിരുന്നു ദർശനം.അവർ തിരക്കി ചെന്ന് ഗബ്രുനോ എന്ന് പേരുള്ള സന്യാസിയെ കണ്ടു. മൂന്ന് കരയുള്ള മരത്തിൽ കൂടിൽ കെട്ടി അതിൽ നിന്ന് തപസ്സ് ചെയ്യുന്ന ആളായിരുന്നു മോർ ഗബ്രുനോ. 54 വർഷങ്ങൾ അദ്ദേഹം അങ്ങനെ തപസ്സ് ചെയ്തു. വൈദിക ദർശനം മുഖാന്തിരം ശെമവൂൻ(മാർ കൗമ) ആ മരത്തിലെ കുടിലിൽ തപസ്സ് ചെയ്യുകയും ഗബ്രുനോ അവിടെ നിന്ന് പോവുകയും ചെയ്തു. ആ കൂടിലിനുള്ളിൽ ഒരു ചെറിയ ഉറവയും ഉണ്ടായിരുന്നു. ഉറവയിൽ നിന്ന് വെള്ളം കോരികുടിക്കുവാൻ ഒരു കയർ കെട്ടിയ തൊട്ടിയും ഉണ്ടായിരുന്നു.മാർകൗമ സന്യാസിമരോട് അവിടെ നിന്ന് പോകണമെന്നും 50 ദിവസത്തേക്ക് താൻ തനിച്ചിരുന്ന് പ്രാത്ഥിക്കുമെന്നും പറഞ്ഞു. ഭക്ഷണത്തിനായി 50 ദിവസത്തേക്ക് 50 കരുവേലക പഴങ്ങൾ മാത്രം കെടുത്തിട്ട് അവർ പോയി. 50 ദിവസത്തിനകം സന്യാസിനികൾ മടങ്ങി വന്നു.15 പഴങ്ങൾ മാത്രം ഭക്ഷിച്ചതായി കണ്ടു. പിന്നിട് ഉള്ള കാലങ്ങളിൽ മാലാഖമാർ മാർകൗമയ്ക്ക് ഭക്ഷണം കെണ്ടുവന്നു കെടുതിരുന്നു. മൂന്ന് ദിവസത്തേക്ക് ഒരിക്കൽ മാത്രം ഭക്ഷണം കഴിച്ചിരുന്ന മാർ കൗമ ഉർക്കമില്ലാതെ നിന്ന നിൽപിൽ രാപ്പകൽ പ്രാത്ഥിച്ചിരുന്നു. ഒരിക്കൽ മോർ പത്രോസ് പൗലോസ് ശ്ലീഹമാരുടെ കബറിങ്കൽ പോകണമെന്ന് മാർ കൗമയ്ക്ക് ആഗ്രഹം ഉണ്ടായി കൂടെ ഉണ്ടായിരുന്ന സഹോദരിമാർക്കും അങ്ങനെ തോന്നി.നിമിഷവേഗത്തിൽ ആയറിൽകുടി അവർ വഹിക്കപ്പെടുകയും കബറിങ്കൽ എത്തി അവർ ദർശിച്ച് ഉടൻ മങ്ങുകയും ചെയ്തു. ഇതല്ലാതെ വൃക്ഷത്തിൽ കയറിയതിന് ശേഷം വേറെ യാത്രയെന്നും നടത്തിട്ടില്ല. കൗമ എന്ന വാക്കിന് സുറിയാനി വാക്കിന് സുറിയാനിയിൽ നിൽപ് എന്ന അർത്ഥംമാകുന്നു. സദാ നിന്ന് പ്രാത്ഥിക്കുന്നത് കെണ്ട് അദ്ദേഹം മാർ കൗമ എന്നറിയപ്പെട്ടു. പരിശുദ്ധൻമാരിൽ ഏറ്റവും ഉയർന്ന സ്ഥാനംമാണ് അദ്ദേഹത്തിന് ഉള്ളത്. മാർ കൗമയുടെ മരത്തവും മാലാഖമാർ വന്ന് ശുശ്രൂഷ നടത്തുന്നതുമെക്കെ സന്യാസിനിമാർ ദർശനത്തിൽ കണ്ടു. ശരീരം വീണുപോകാതെ പ്രാത്ഥാനനിലയിൽതന്നെ  നിന്നിരുന്നു എന്ന് വിശ്വസിക്കുന്നു. മോർ അന്തോനീനിയോസിന്റെ സമകാലീന നായിരുന്നു.എന്ന് സൂചന ചരിത്രത്തിൽ ഉണ്ട്. പരിശുദ്ധ പിതാക്കൻമാർക്ക് ദൈവീക ദർശനം ഉണ്ടായപ്പോൾ അവർ വനത്തിൽ പോയി പരിശുദ്ധന്റെ അസ്ഥികൾകെണ്ടു വന്ന് ദൈവാലയങ്ങളിൽ സ്ഥാപിച്ചു. ഈ പരിശുദ്ധന്റെ പ്രാത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ..

Comments

Popular posts from this blog

മെഴുകുതിരി..

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

മാമോദീസാ തൊട്ടി