വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:2



ധൂപകുറ്റി

ധൂപകുറ്റി യുടെ മേൽപകുതി ആകാശത്തെയും കീഴ്പകുതി ഭൂമിയെയും സൂചിപ്പിക്കുന്നു,നാല് ചങ്ങലകളിൽ ഓരോന്ന് വീതംപിതാവിനേയും, പുത്രന്റെ മനുഷ്യത്വംപുത്രന്റെ ദൈവികതയും പരിശുദ്ധ റൂഹായെയും, സൂചിപ്പിക്കുന്നു,,,,
ഓരോ ചങ്ങലകളിലും 72, കണ്ണികൾ അവ 72, ക്രിസ്തു‌ ശിഷ്യമാരെ സൂചിപ്പിക്കുന്നു,,,
ഓരോ ചങ്ങലയിലും ഉള്ള 12 മണികൾ കർത്താവിന്റെ
12 അപ്പോസ്‌തോലന്മാരെ സൂചിപ്പിക്കുന്നു.
ധൂപകുറ്റിയിൽ ഇടുന്ന കരിക്കട്ട നമ്മുടെ പാപത്തെ സൂചിപ്പിക്കുന്നു,,
തീയാകുന്ന റൂഹാ കരിക്കട്ടയെ എരിച്ചു
അന്തരീക്ഷത്തിലേക്ക് സുഗന്ധം പരത്തുന്നു....കുന്തിരിക്കമാകുന്ന നമ്മുടെ പ്രാർത്ഥന ദൈവത്തെയും നമ്മുടെ ചുറ്റുപാടിനെയുംസുഗന്ധത്താൽ സന്തോഷ പൂരിതമാക്കുമെന്ന് പരിശുദ്ധസഭ നമ്മെ പഠിപ്പിക്കുന്നു.


Rev.Fr.Jino Jose,Karippakaden

Comments

Popular posts from this blog

മെഴുകുതിരി..

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

മാമോദീസാ തൊട്ടി