Posts

പരിശുദ്ധ ശ്ലീഹന്മാരുടെ നോമ്പ് പരിശുദ്ധ റൂഹാ തമ്പുരാന്റെ പുകഴ്ചയ്കും മഹാത്വത്തിനുമായി ആഘോഷിക്കാം.

Image
പൗലോസ് ശ്ലീഹാ കൂടി ഉണ്ട് മറക്കരുത് .. മോർ പത്രോസ് മോർ പൗലോസ് ഒരുമിച്ചു പറയുകയും ഒന്നായിട്ട് എണ്ണുകയും വേണം. പഴയ നിയമത്തിൽ യാക്കോബിന്റെ മക്കളെ 13 ഗോത്രങ്ങൾ ആയാണ് വിഭാജിച്ചത് അതായത് യൗസേഫിന്റെ ഗോത്രം എന്നത് അപ്രേം, മനശ്ശ എന്നിങ്ങനെ രണ്ട് മക്കളുടെ പേരിൽ ആയിരുന്നു. പക്ഷെ പറയുമ്പോൾ 12 ഗോത്രങ്ങൾ എന്നാണ് പറഞ്ഞിരുന്നത്. വെളിപാട് പുസ്തകം വരുമ്പോൾ വീണ്ടും വ്യത്യാസം വരുന്നു 👇 വെളിപ്പാടു 7:5 യഹൂദാഗോത്രത്തില്‍ നിന്നും മുദ്രയേറ്റവര്‍ പന്തീരായിരം, രൂബേല്‍ ഗോത്രത്തില്‍ പന്തീരാ യിരം, ഗാദ് ഗോത്രത്തില്‍ പന്തീരായിരം, 7:6 ആശേര്‍ ഗോത്രത്തില്‍ പന്തീരായിരം, നഫ്താലി ഗോത്രത്തില്‍ പന്തീരായിരം, മനശ്ശെ ഗോത്രത്തില്‍ പന്തീരായിരം, 7:7 ശെമയോന്‍ ഗോത്രത്തില്‍, പന്തീരായിരം, ലേവി ഗോത്രത്തില്‍ പന്തീരായിരം, ഇസഖാര്‍ ഗോത്രത്തില്‍ പന്തീരായിരം, സെബലൂന്‍ഗോത്രത്തില്‍ പന്തീരായിരം,  7:8 യൌസേപ്പിന്‍റെ ഗോത്രത്തില്‍നിന്നും പന്തീരായിരം, ബന്യാമിന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം.  7:9 ഇവര്‍ക്കു ശേഷം ഞാന്‍ കണ്ടത്: *എല്ലാ ജനത്തില്‍ നിന്നും, പുറജാതികളില്‍ നിന്നും,* വംശങ്ങളില്‍ നിന്നും, ഭാഷകളില്‍നിന്നും അവരെത്ര എന്ന് ആര്‍ക്കും എണ്ണ

മാമോദീസാ തൊട്ടി

Image
  വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:7 7: മാമോദീസാ തൊട്ടി  മാമോദീസാ നടത്തുന്നതിനുള്ള കൽത്തൊട്ടിയാണ് ഇത്. അഴിക്കകത്ത് തെക്കേ ഭിത്തിയോട് ചേർന്ന് ഇത് സ്ഥാപിക്കുന്നു.  യറുശലേം ദേവാലത്തിൽ ഹോമയാഗ വസ്തുക്കൾ കഴുകി ശുദ്ധിയാക്കുവാൻ ഉപയോഗിച്ചിരുന്ന " കടലിനെ " (ദി . വൃ.:4-10) ഇത് പ്രതിനിധാനം ചെയ്യുന്നു. ഇന്ന് ദേവാലയങ്ങളിൽ ഉപയോഗിക്കുന്ന മാമോദീസാത്തൊട്ടി ശിശു മാമോദീസയ്ക്ക് ഉതകും വിധം തയ്യാറാക്കിയതാണ്. ഇത് സാധാരണ കല്ലുകൊണ്ട് ഉണ്ടാക്കിയതായിരിക്കും. ഈ തൊട്ടി മൂന്നര അടി ഉയരത്തിൽ ഒരു  കൽസ്തംഭത്തിൽ ഉറപ്പിച്ചിരിക്കും. ഈ കൽത്തൊട്ടിയുടെ പുറത്ത് മാലാഖമാരുടെയും മറ്റും ചിത്രങ്ങൾ(2 ദി . വൃ.4:4) കൊത്തിയിരിക്കുന്നതായി കാണാം. വി. മൂറോൻ ചേർത്ത മാമോദിസാ വെള്ളം കൽത്തൊട്ടിയിൽ നിന്നും ആരും ചവിട്ടുവാൻ ഇടവരാത്ത രീതിയിൽ, മണ്ണിനുള്ളിൽ ചേരത്തക്കവിധം ഒഴുകിപ്പോകുവാൻ ക്രമീകരിക്കുന്നു  കർത്താവിൽ വീണ്ടും ജനിക്കുകയും അങ്ങനെ സഭയിൽ അംഗങ്ങളായി തീരുകയും ആണ് മാമോദീസായാൽ നാം ചെയ്യുന്നത്. കർത്താവിനെ വഹിച്ച കന്യക മറിയാമ്മിനെ പ്രതിനിധീകരിക്കുന്ന ശോശാപ്പാ കൊണ്ട് മാമോദീസാ ത്തൊട്ടി മൂടിയ

ഏവൻഗേലിയോൻമേശ

Image
  വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:6 6: ഏവൻഗേലിയോൻമേശ   ഇത് വി. വേദപുസ്തകം വയ്ക്കുന്ന ഉയർന്ന പീഠമാണ്. മദ്ബഹായ്ക്കുള്ളിൽത്തന്നെ വയ്ക്കുന്ന ഈ പീഠം ഏവൻഗേലിയോൻ വായനയ്ക്ക് ഉപയോഗിക്കുന്നു.  ക്രിസ്തുവിന്റെ വചനങ്ങൾ അടങ്ങിയ വേദപുസ്തകം വച്ച് വായിക്കുന്ന പിഠമാണിത്. ഇത് ക്രിസ്തുവിന്റെ സിംഹാസനമായി സഭ കരുതുന്നു. മഹിമാസനത്തിൽ സ്ഥിതി ചെയ്യുന്ന പിതാവിന്റെ വലതു ഭാഗത്ത് നമ്മുടെ കർത്താവ് ഇരുന്ന് നമുക്കായി സദാ പക്ഷവാദം നടത്തുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ(അ.പ്ര. 7:56). ആയതിനാൽ വി. ത്രോണോസിന് മുമ്പിൽ വലതു ഭാഗത്താണ് ഏവൻഗേലിയോൻ മേശ സാധാരണ ഇടാറുള്ളത്. പുരോഹിതനും ശുശ്രൂഷക്കാരും ഏവൻഗേലിയോൻ മേശ മുത്തിയിട്ടാണ് വി. ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടത്. ധൂപം കാട്ടുന്നതിനുള്ള സൗകര്യo കാരണം ചില പള്ളികളിൽ ഏവൻഗേലിയോൻ മേശ ത്രോണോസിന് വടക്കുഭാഗത്തും ഇടാറുണ്ട്. പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... https://m.youtube.com/c/JacobiteDevotionalSongs Follow On Instagram htt

മാർ കൗമയുടെ ചരിത്രം...

Image
 മാർ കൗമയുടെ ചരിത്രം : മാർ കൗമ എ.ഡി 5-ാം നൂറ്റാണ്ടിൽ ശീമ രാജ്യത്ത് മിഫ്രക്ത് എന്ന സ്ഥലത്ത് ജിവിച്ചിരുന്നു. അദ്ദഹത്തിന്റെ മാതാപിതാക്കൾ വളരെ ഭക്തിയായിരുന്നു.അവർ മക്കളില്ലാത്ത ദുഃഖത്തിൽ പല പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും പ്രാത്ഥിക്കുകയും ചെയ്യുന്നതിന് ഇടയിൽ ഒരു ഈഹിദായകാരൻ അവരെ കെണ്ട് ഇങ്ങനെ അറിയിച്ചു. നിങ്ങളുടെ പ്രാർത്ഥന കർത്താവ് കേട്ടു. കർത്താവ് നിങ്ങൾക്ക് രണ്ട് മക്കളെ തരും ഏറെ താമസിക്കാതെ അവൾ ഗർഭണിയായി. ഒരു ആൺ കുട്ടിയേയും പെൺകുട്ടിയേയും പ്രസവിച്ചു.ആണിന് ശെമവൂൻ എന്നും പെണ്ണിന് അഗൂസിയ എന്നും പേരിട്ടു. ഈ ശെമവൂൻ ആണ് പിന്നീട് മാർ കൗമയായി തീർന്നത്.ഈ ഇരട്ട കുട്ടികൾ കൗമാരപ്രായം കഴിഞ്ഞ് വീട് വിട്ട് വനത്തിൽ പോയി സന്യാസിമാരോട് കുടെ ജീവിച്ചു .വൃദ്ധസന്യാസിമാർ മരിച്ചശേഷം അവർ രണ്ട്പേരും സന്യാസാശ്രമം വിട്ട് വീണ്ടും വനത്തിൽ കൂടി യാത്ര ചെയ്തു. യാത്രയ്ക്ക്sയിൽ യേശു എന്ന പേരുള്ള ഒരു സന്യാസിനിയെ കണ്ടു. അവർ മൂവരും കുടി യാത്ര ചെയ്യുമ്പോൾ അവർക്കെരു ദർശനം ഉണ്ടായി വനത്തിനുള്ളിൽ ഗബ്രുനോ എന്ന് പേരുള്ള ഒരു സന്യാസി ഒരു മരത്തിന്റെ മുകളിൽ നിന്ന് തപസ്സു ചെയ്യുന്നണ്ട്. എന്നും അവിടെക്ക് അവർ പോകണംമെന്നായിരുന്നു ദർശനം.അവർ തി

മർവാഹ്സാ...

Image
 വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:5 5. മർവാഹ്സാ  ആരാധനയുടെ പ്രധാന ഭാഗങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും അവിടേക്ക് അവരുടെ ശ്രദ്ധയെ ആകർഷിപ്പിക്കുവാനും മർവാഹ്സാ ഉപയോഗിക്കുന്നു.  രണ്ടു പുറവും മാലാഖമാരുടെ പടം മുദ്രണം ചെയ്യപ്പെട്ട വൃത്താകൃതിയിലുള്ള ഒരു ലോഹത്തകിടാണ് മർവാഹ്സാ. ഇതിന്റെ ചുറ്റിലും അനേകം മണികൾ കെട്ടിയിരിക്കും ഈ ഉപകരണം ഒരു തണ്ടിൽ ഇണക്കി, ശിശ്രൂഷക്കാർ ആണ് ഇതുപയോഗിക്കുന്നത്.  'മഹിമാസന' ത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് ആറാറു ചിറകുകൾ ഉള്ള സ്രോപ്പേൻമാർ സദാ സമയവും " പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ " എന്ന് ആർത്ത് അട്ടഹസിക്കുന്നതായി നാം വായിക്കുന്നുണ്ടല്ലോ.(യെശ.6:3, വെളി.4:8) ഈ സെറാഫുകളെ മർവാഹ്സാ പ്രതിനിധീകരിക്കുന്നു. മർവാഹ്സായുടെ ശബ്ദം അവരുടെ സ്തുതിപ്പുകളും , ചിറകടി ശബ്ദവുമായി വ്യാഖ്യാനിച്ചിരിക്കുന്നു. മാനവരായ സ്വർഗ്ഗീയ ഗണങ്ങൾ പലതുണ്ട്. ഇവരെ എല്ലാം മാലാഖമാരെന്നു പൊതുവേ പറയുന്നത്. പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യ

ദേവാലയ മണി...

Image
 വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:4 1. ദേവാലയ മണി  ദേവാലയത്തിൽ ജനങ്ങളെ വിളിച്ചു കൂട്ടുന്നതിന് മണി ഉപയോഗിക്കുന്നു.  ആദിമ സഭയിൽ ജനങ്ങളെ വിളിച്ചു കൂട്ടിയിരുന്നത് മരത്തടിയിൽ അടിച്ച് ശബ്ദമുണ്ടാക്കിയിട്ടായിരുന്നു. മരത്തിൽ തൂങ്ങി മരിച്ച കർത്താവിന്റെ ഓർമ്മ അവർക്ക് ഉണ്ടാകുവാനും അവനെ ആരാധിക്കുവാനുമുള്ള ആഹ്വാനവുമായി മരത്തടിയുടെ ശബ്ദം അന്ന് അവർ ഉപയോഗിച്ചിരുന്നു. എന്നാൽ വിശ്വാസികളുടെ എണ്ണം കൂടുകയും, അവർ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മരത്തടി ശബ്ദം എത്തുകയില്ല എന്നു വരികയും ചെയ്തപ്പോൾ മരത്തടി മാറ്റി ലോഹത്തുണ്ടുകൾ ഉപയോഗിക്കുകയും ചെയ്തു. അത് ക്രമേണ ലോഹമണിയായി മാറുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്.  ചുരുക്കത്തിൽ മണിനാദം ജനത്തെ ദൂതുകൾ അറിയിക്കാനാണ് ഉപയോഗിച്ചു വരുന്നത്. .... പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... https://m.youtube.com/c/JacobiteDevotionalSongs

മെഴുകുതിരി..

Image
  വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:3 3. മെഴുകുതിരി ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും മെഴുകുതിരികൾ കത്തിച്ച് ഉപയോഗിക്കുന്നു.  ആദിമ ക്രിസ്ത്യാനികൾ പീഡന കാലഘട്ടങ്ങളിൽ ഗുഹകളിലും സ്വകാര്യ ഭവനങ്ങളിലും കുർബ്ബാന അർപ്പിച്ച് ആരാധന കഴിച്ചു വന്നു(ഉദാ. കറ്റക്കുംബ്സ് ഗുഹകൾ). അക്കാലത്ത് ഗുഹകളിലെ ശുശ്രൂഷവേളയിൽ പ്രകാശത്തിനായി മെഴുകുതിരി ഉപയോഗിക്കുകയും അത് പിന്നീട് ഒരു പാരമ്പര്യമായി തുടർന്നു പോകുന്നുവെന്നുമാണ് ചില താന്വികൻമാർ കരുതുന്നത്. അതെന്തായാലും ശരി ആദിമ കാലം മുതലേ വിശുദ്ധ ആരാധനക്ക്  മെഴുകുതിരി ഉപയോഗിച്ചു വരുന്നു. ഇന്ന് ചില പള്ളികളിൽ വൈദ്യുതിയിൽ പ്രവൃത്തിക്കുന്ന മെഴുകുതിരി- വിളക്കുകൾ ഉപയോഗിക്കുന്നതായി കാണാം. പല പൂക്കളിൽ നിന്നും തേനീച്ച ശേഖരിച്ച മെഴുക് പല സ്വഭാവമുള്ള വ്യക്തികളടങ്ങിയ സഭയുടെ വിശ്വാസത്തെ സൂചിപ്പിക്കുന്നു. വിശ്വാസത്താൽ സഭാമക്കൾ ഒന്നായിത്തീരുന്നുവെന്ന് മെഴുകുതിരി സൂചിപ്പിക്കുന്നു. ഭൗമീകമായി തങ്ങൾക്കുള്ള തൊക്കെ എരിഞ്ഞ് ആത്മീയ പ്രകാശമായി തീരണമെന്നും ആ പ്രകാശം ലോകർക്ക് വഴി കാട്ടിയായി തീരണമെന്നും മെഴുകുതിരി നമ്മെ പഠിപ്പിക്കുന്നു.  ത്രോണോസിൽ ഇരിക്കു