Posts

Showing posts from May, 2021

ഏവൻഗേലിയോൻമേശ

Image
  വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:6 6: ഏവൻഗേലിയോൻമേശ   ഇത് വി. വേദപുസ്തകം വയ്ക്കുന്ന ഉയർന്ന പീഠമാണ്. മദ്ബഹായ്ക്കുള്ളിൽത്തന്നെ വയ്ക്കുന്ന ഈ പീഠം ഏവൻഗേലിയോൻ വായനയ്ക്ക് ഉപയോഗിക്കുന്നു.  ക്രിസ്തുവിന്റെ വചനങ്ങൾ അടങ്ങിയ വേദപുസ്തകം വച്ച് വായിക്കുന്ന പിഠമാണിത്. ഇത് ക്രിസ്തുവിന്റെ സിംഹാസനമായി സഭ കരുതുന്നു. മഹിമാസനത്തിൽ സ്ഥിതി ചെയ്യുന്ന പിതാവിന്റെ വലതു ഭാഗത്ത് നമ്മുടെ കർത്താവ് ഇരുന്ന് നമുക്കായി സദാ പക്ഷവാദം നടത്തുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ(അ.പ്ര. 7:56). ആയതിനാൽ വി. ത്രോണോസിന് മുമ്പിൽ വലതു ഭാഗത്താണ് ഏവൻഗേലിയോൻ മേശ സാധാരണ ഇടാറുള്ളത്. പുരോഹിതനും ശുശ്രൂഷക്കാരും ഏവൻഗേലിയോൻ മേശ മുത്തിയിട്ടാണ് വി. ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടത്. ധൂപം കാട്ടുന്നതിനുള്ള സൗകര്യo കാരണം ചില പള്ളികളിൽ ഏവൻഗേലിയോൻ മേശ ത്രോണോസിന് വടക്കുഭാഗത്തും ഇടാറുണ്ട്. പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... https://m.youtube.com/c/JacobiteDevotionalSongs Follow On Instagram htt

മാർ കൗമയുടെ ചരിത്രം...

Image
 മാർ കൗമയുടെ ചരിത്രം : മാർ കൗമ എ.ഡി 5-ാം നൂറ്റാണ്ടിൽ ശീമ രാജ്യത്ത് മിഫ്രക്ത് എന്ന സ്ഥലത്ത് ജിവിച്ചിരുന്നു. അദ്ദഹത്തിന്റെ മാതാപിതാക്കൾ വളരെ ഭക്തിയായിരുന്നു.അവർ മക്കളില്ലാത്ത ദുഃഖത്തിൽ പല പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും പ്രാത്ഥിക്കുകയും ചെയ്യുന്നതിന് ഇടയിൽ ഒരു ഈഹിദായകാരൻ അവരെ കെണ്ട് ഇങ്ങനെ അറിയിച്ചു. നിങ്ങളുടെ പ്രാർത്ഥന കർത്താവ് കേട്ടു. കർത്താവ് നിങ്ങൾക്ക് രണ്ട് മക്കളെ തരും ഏറെ താമസിക്കാതെ അവൾ ഗർഭണിയായി. ഒരു ആൺ കുട്ടിയേയും പെൺകുട്ടിയേയും പ്രസവിച്ചു.ആണിന് ശെമവൂൻ എന്നും പെണ്ണിന് അഗൂസിയ എന്നും പേരിട്ടു. ഈ ശെമവൂൻ ആണ് പിന്നീട് മാർ കൗമയായി തീർന്നത്.ഈ ഇരട്ട കുട്ടികൾ കൗമാരപ്രായം കഴിഞ്ഞ് വീട് വിട്ട് വനത്തിൽ പോയി സന്യാസിമാരോട് കുടെ ജീവിച്ചു .വൃദ്ധസന്യാസിമാർ മരിച്ചശേഷം അവർ രണ്ട്പേരും സന്യാസാശ്രമം വിട്ട് വീണ്ടും വനത്തിൽ കൂടി യാത്ര ചെയ്തു. യാത്രയ്ക്ക്sയിൽ യേശു എന്ന പേരുള്ള ഒരു സന്യാസിനിയെ കണ്ടു. അവർ മൂവരും കുടി യാത്ര ചെയ്യുമ്പോൾ അവർക്കെരു ദർശനം ഉണ്ടായി വനത്തിനുള്ളിൽ ഗബ്രുനോ എന്ന് പേരുള്ള ഒരു സന്യാസി ഒരു മരത്തിന്റെ മുകളിൽ നിന്ന് തപസ്സു ചെയ്യുന്നണ്ട്. എന്നും അവിടെക്ക് അവർ പോകണംമെന്നായിരുന്നു ദർശനം.അവർ തി

മർവാഹ്സാ...

Image
 വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:5 5. മർവാഹ്സാ  ആരാധനയുടെ പ്രധാന ഭാഗങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും അവിടേക്ക് അവരുടെ ശ്രദ്ധയെ ആകർഷിപ്പിക്കുവാനും മർവാഹ്സാ ഉപയോഗിക്കുന്നു.  രണ്ടു പുറവും മാലാഖമാരുടെ പടം മുദ്രണം ചെയ്യപ്പെട്ട വൃത്താകൃതിയിലുള്ള ഒരു ലോഹത്തകിടാണ് മർവാഹ്സാ. ഇതിന്റെ ചുറ്റിലും അനേകം മണികൾ കെട്ടിയിരിക്കും ഈ ഉപകരണം ഒരു തണ്ടിൽ ഇണക്കി, ശിശ്രൂഷക്കാർ ആണ് ഇതുപയോഗിക്കുന്നത്.  'മഹിമാസന' ത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് ആറാറു ചിറകുകൾ ഉള്ള സ്രോപ്പേൻമാർ സദാ സമയവും " പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ " എന്ന് ആർത്ത് അട്ടഹസിക്കുന്നതായി നാം വായിക്കുന്നുണ്ടല്ലോ.(യെശ.6:3, വെളി.4:8) ഈ സെറാഫുകളെ മർവാഹ്സാ പ്രതിനിധീകരിക്കുന്നു. മർവാഹ്സായുടെ ശബ്ദം അവരുടെ സ്തുതിപ്പുകളും , ചിറകടി ശബ്ദവുമായി വ്യാഖ്യാനിച്ചിരിക്കുന്നു. മാനവരായ സ്വർഗ്ഗീയ ഗണങ്ങൾ പലതുണ്ട്. ഇവരെ എല്ലാം മാലാഖമാരെന്നു പൊതുവേ പറയുന്നത്. പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യ

ദേവാലയ മണി...

Image
 വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:4 1. ദേവാലയ മണി  ദേവാലയത്തിൽ ജനങ്ങളെ വിളിച്ചു കൂട്ടുന്നതിന് മണി ഉപയോഗിക്കുന്നു.  ആദിമ സഭയിൽ ജനങ്ങളെ വിളിച്ചു കൂട്ടിയിരുന്നത് മരത്തടിയിൽ അടിച്ച് ശബ്ദമുണ്ടാക്കിയിട്ടായിരുന്നു. മരത്തിൽ തൂങ്ങി മരിച്ച കർത്താവിന്റെ ഓർമ്മ അവർക്ക് ഉണ്ടാകുവാനും അവനെ ആരാധിക്കുവാനുമുള്ള ആഹ്വാനവുമായി മരത്തടിയുടെ ശബ്ദം അന്ന് അവർ ഉപയോഗിച്ചിരുന്നു. എന്നാൽ വിശ്വാസികളുടെ എണ്ണം കൂടുകയും, അവർ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മരത്തടി ശബ്ദം എത്തുകയില്ല എന്നു വരികയും ചെയ്തപ്പോൾ മരത്തടി മാറ്റി ലോഹത്തുണ്ടുകൾ ഉപയോഗിക്കുകയും ചെയ്തു. അത് ക്രമേണ ലോഹമണിയായി മാറുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്.  ചുരുക്കത്തിൽ മണിനാദം ജനത്തെ ദൂതുകൾ അറിയിക്കാനാണ് ഉപയോഗിച്ചു വരുന്നത്. .... പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... https://m.youtube.com/c/JacobiteDevotionalSongs

മെഴുകുതിരി..

Image
  വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:3 3. മെഴുകുതിരി ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും മെഴുകുതിരികൾ കത്തിച്ച് ഉപയോഗിക്കുന്നു.  ആദിമ ക്രിസ്ത്യാനികൾ പീഡന കാലഘട്ടങ്ങളിൽ ഗുഹകളിലും സ്വകാര്യ ഭവനങ്ങളിലും കുർബ്ബാന അർപ്പിച്ച് ആരാധന കഴിച്ചു വന്നു(ഉദാ. കറ്റക്കുംബ്സ് ഗുഹകൾ). അക്കാലത്ത് ഗുഹകളിലെ ശുശ്രൂഷവേളയിൽ പ്രകാശത്തിനായി മെഴുകുതിരി ഉപയോഗിക്കുകയും അത് പിന്നീട് ഒരു പാരമ്പര്യമായി തുടർന്നു പോകുന്നുവെന്നുമാണ് ചില താന്വികൻമാർ കരുതുന്നത്. അതെന്തായാലും ശരി ആദിമ കാലം മുതലേ വിശുദ്ധ ആരാധനക്ക്  മെഴുകുതിരി ഉപയോഗിച്ചു വരുന്നു. ഇന്ന് ചില പള്ളികളിൽ വൈദ്യുതിയിൽ പ്രവൃത്തിക്കുന്ന മെഴുകുതിരി- വിളക്കുകൾ ഉപയോഗിക്കുന്നതായി കാണാം. പല പൂക്കളിൽ നിന്നും തേനീച്ച ശേഖരിച്ച മെഴുക് പല സ്വഭാവമുള്ള വ്യക്തികളടങ്ങിയ സഭയുടെ വിശ്വാസത്തെ സൂചിപ്പിക്കുന്നു. വിശ്വാസത്താൽ സഭാമക്കൾ ഒന്നായിത്തീരുന്നുവെന്ന് മെഴുകുതിരി സൂചിപ്പിക്കുന്നു. ഭൗമീകമായി തങ്ങൾക്കുള്ള തൊക്കെ എരിഞ്ഞ് ആത്മീയ പ്രകാശമായി തീരണമെന്നും ആ പ്രകാശം ലോകർക്ക് വഴി കാട്ടിയായി തീരണമെന്നും മെഴുകുതിരി നമ്മെ പഠിപ്പിക്കുന്നു.  ത്രോണോസിൽ ഇരിക്കു

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:2

Image
ബാർ യുഹാനോൻറമ്പാൻ, MACCABI *PART -2*  *b) പെരുന്നാൾ മാമാങ്കം* സുറിയാനി സഭയ്ക്കു പെരുന്നാൾ എന്ന് പറഞ്ഞാൽ കേവലം ഒരു അനുഷ്‌ടാന ചടങ്ങു അല്ലായിരുന്നു ഒന്നു രണ്ടു ദശാബ്ദത്തിനു മുൻപ് വരെ. അതു പരിശുദ്ധത്മ നിറവോട് കൂടിയതും തങ്ങളുടെ ഇടവക ആകുന്ന കൂട്ട് കുടുംബത്തിലെ പ്രധാന മേശയ്ക്കു ചുറ്റും കുടുംബാംഗങ്ങൾ എല്ലാം ആണ്ടിലൊരിക്കൽ ഒത്തു കൂടുന്ന ഒരു കർതൃമേശ കൂട്ടായ്മ ആയിരുന്നു. ഇന്നും മുതിർന്നവർ തങ്ങളുടെ പൂർവ്വകാലത്ത് അവർ ആസ്വദിച്ച യഥാർത്ഥ പെരുന്നാൾ അനുഭവങ്ങൾ അയവിറക്കുമ്പോൾ അതു കേൾക്കുന്നവർക്ക് പോലും ആത്‌മനിറവും സന്തോഷവും ഉണ്ടാകുന്ന ഒരു അനുഭവം ആണ്. ഈ അവസ്‌ഥ മാറി കച്ചവടവൽക്കരിക്കപ്പെട്ട ഒരു പെരുന്നാൾ സംസ്കാരത്തിലേക്കു സഭ മാറ്റപ്പെടുകയും ഏശ്ശയ്യ പ്രവാചകന്റെ പ്രവചനങ്ങൾ അന്വർത്ഥമാക്കുന്ന പോലെയുള്ള സ്ഥിതി വിശേഷങ്ങളിലേക്കു നമ്മുടെ സഭ കൂപ്പു കുത്തുകയും അതിന്റെ മൂർദ്ധന്യത്തിൽ കോവിഡ് രംഗപ്രവേശനം ചെയ്തു കൊണ്ടു ദൈവനീതിയുടെ ക്രോധത്തെ പ്രകടമാക്കുകയും ചെയ്തിരിക്കുന്നു. ഏശായാ പ്രവാചകൻ ഇപ്രകാരം വിളിച്ചു പറയുന്നു, "നിങ്ങളുടെ ധൂപം എനിക്കു വെറുപ്പത്രെ. അമാവാസിയും ശാബതും സഭായോഗം കൂടുന്നതും എനിക്ക് സഹിക്കാവതല്ലാത്ത നീതി

ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമമേലദ്ധ്യഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കിസ് ബാവ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അയച്ചു

Image
 ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമമേലദ്ധ്യഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രം രണ്ടാമൻ പാത്രിയർക്കിസ് ബാവ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അയച്ച കത്ത് രണ്ടാം പിണറായി സർക്കാരിന് ആദ്യമേ തന്നെ അഭിനന്ദനങ്ങൾ അറിയിച്ച പരിശുദ്ധ പിതാവ് !! സഭ പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണണമെന്നും, കേരത്തിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭ വിശ്വാസികൾക്ക് നീതി ഉറപ്പാക്കണമെന്നും, അതോടൊപ്പം അങ്ങയുടെ കഴിഞ്ഞ സർക്കാർ ചെയ്ത് തന്ന സിമിത്തേരി ബില്ല് വിശ്വാസികൾക്ക് ഒരുപാട് ആശ്വാസമായി എന്നും പരിശുദ്ധ ബാവ ബഹു.മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടി കാട്ടി

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

Image
ബാർ യുഹാനോൻ റമ്പാൻ, MACCABI  കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദം ചൈനയിൽ പടർന്നു പിടിക്കുന്നത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് 2019 ൽ ആണ്. തുടർന്ന് കോവിഡ് -19 എന്ന പേരിൽ ഈ മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചു. 2020 ആയിരുന്നു കോവിഡിന്റെ വ്യാപനം തടയുവാൻ ലോകരാജ്യങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു തുടങ്ങിയത്, എങ്കിലും 2021ന്റെ പകുതിയിലോട്ട് നാം പ്രവേശിക്കുന്ന ഈ ഘട്ടത്തിലും ഈ മഹാമാരിയെ പൂർണ്ണമായും നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളത് ആണ് യാഥാർഥ്യം.കോവിഡ് വ്യാപനം തടയുവാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം സാമൂഹ്യ അകലം (Social Distance) പാലിക്കുക എന്നുള്ളത് മാത്രം ആണ്. വാക്സിനുകളും മറ്റും കോവിഡ് വൈറസ് ശരീരത്തിൽ ഉളവാക്കുന്ന അനാരോഗ്യ പ്രവർത്തനങ്ങളുടെ തീവ്രത കുറയ്ക്കുക മാത്രം ആണ് ചെയ്യുന്നത്. അതായത് കോവിഡ് രോഗ സൗഖ്യത്തിനു ഏറ്റവും ഫലപ്രദമായ മരുന്ന് എന്നത് കോവിഡ് വരാതെ നോക്കുക എന്നത് മാത്രമാണ്. *മാറുന്ന സാമൂഹ്യ വ്യവസ്ഥിതി* കോവിഡ് മൂലം കഴിഞ്ഞ ഒന്നര വർഷങ്ങൾ കൊണ്ടു ഉണ്ടായ സാമൂഹിക വ്യവസ്ഥിതിയിലെ മാറ്റങ്ങൾ മുൻപൊരിക്കലും ഒരു സാഹചര്യത്തിനും സമൂഹത്തിൽ കൊണ്ടുവരാൻ സാധിച്ചതിലും അപ്പുറമാണ്. ജനസാന്ദ്രത കൂടിയ

കോവിഡ് കാലത്ത് മിണ്ടാപ്രാണികളോട് കരുണയുമായി യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസന ദ്രുതകർമ്മ സേന

Image
  കോവിഡ് കാലത്ത് മിണ്ടാപ്രാണികളോട് കരുണയുമായി യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസന ദ്രുതകർമ്മ സേന ******************************************** ചപ്പാത്ത് :- പരി. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള ദ്രുതകർമ്മ സേനയുടെ ചപ്പാത്ത് സെന്റ്. ജോർജ്ജ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഈ വേറിട്ട പ്രവർത്തനം നടന്നത്. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും കോവിഡ് ബാധിച്ചപ്പോൾ പട്ടിണിയിലായ കാലികൾക്ക് തീറ്റ ഒരുക്കിയാണ് ചപ്പാത്ത് സോണിലെ അംഗങ്ങൾ വെത്യസ്ഥരായത്.ഇനിയും ആവശ്യ ഘട്ടങ്ങളിൽ മിണ്ടാപ്രാണികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സന്നദ്ധ സേനാ പ്രവർത്തകർ അറിയിച്ചു.

ഇതാണ് യതാർത്ഥ ക്രിസ്തീയസാക്ഷ്യമുള്ള പുരോഹിതൻ ..

Image
                            ഇതാണ് യതാർത്ഥ ക്രിസ്തീയസാക്ഷ്യമുള്ള പുരോഹിതൻ ..    ദൈവത്തിന്റെ സ്വന്തം നാട്..  മുഴുവൻ അംഗങ്ങൾക്കും കോവിഡ് ബാധിച്ച ഭവനത്തിൽ ഇന്ന് വി.കുർബ്ബാനയ്ക്ക് ശേഷം ഭക്ഷണ കിറ്റുമായി എത്തുന്ന ഇടുക്കി ദ്രുത കർമ്മ സേനയിലെ കട്ടപ്പന സോണിൽ ഫാ.ഏലിയാസ് കണ്ടോത്രയ്ക്കൽ..

ആദരാഞ്ജലികൾ

Image
ആദരാഞ്ജലികൾ അഭി.ഗീവർഗീസ് മോർ അത്തനാസിയോസ് തിരുമേനിയുടെ ( സിംഹാസന പള്ളികൾ മഞ്ഞിനിക്കര ദയറാ ) സഹോദരി സാലി തോമസ് (60) കർത്താവിൽ നിദ്രാപ്രാപിച്ചു.

വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:2

Image
ധൂപകുറ്റി ധൂപകുറ്റി യുടെ മേൽപകുതി ആകാശത്തെയും കീഴ്പകുതി ഭൂമിയെയും സൂചിപ്പിക്കുന്നു, നാല് ചങ്ങലകളിൽ ഓരോന്ന് വീതം പിതാവിനേയും, പുത്രന്റെ മനുഷ്യത്വം പുത്രന്റെ ദൈവികതയും പരിശുദ്ധ റൂഹായെയും, സൂചിപ്പിക്കുന്നു,,,, ഓരോ ചങ്ങലകളിലും 72, കണ്ണികൾ അവ 72, ക്രിസ്തു‌ ശിഷ്യമാരെ സൂചിപ്പിക്കുന്നു,,, ഓരോ ചങ്ങലയിലും ഉള്ള 12 മണികൾ കർത്താവിന്റെ 12 അപ്പോസ്‌തോലന്മാരെ സൂചിപ്പിക്കുന്നു. ധൂപകുറ്റിയിൽ ഇടുന്ന കരിക്കട്ട നമ്മുടെ പാപത്തെ സൂചിപ്പിക്കുന്നു,, തീയാകുന്ന റൂഹാ കരിക്കട്ടയെ എരിച്ചു അന്തരീക്ഷത്തിലേക്ക് സുഗന്ധം പരത്തുന്നു.... കുന്തിരിക്കമാകുന്ന നമ്മുടെ പ്രാർത്ഥന ദൈവത്തെയും നമ്മുടെ ചുറ്റുപാടിനെയുംസുഗന്ധത്താൽ സന്തോഷ പൂരിതമാക്കുമെന്ന് പരിശുദ്ധസഭ നമ്മെ പഠിപ്പിക്കുന്നു. Rev.Fr.Jino Jose,Karippakaden

വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും.

Image
  വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും Part:1 1. കുരിശ്(സ്ളീബാ) കുരിശ് ഒരു പ്രതിമയാണെന്നും, സ്ളീബാരാധന വിഗ്രഹാരാധനയാണെന്നും പ്രഘോഷിക്കുന്ന ചിലരുണ്ട് . കുരിശ് ആരുടെയും പ്രതിമയല്ല, ഒരു ആശയത്തിന്റെ പ്രതീകമാണ്, നമ്മുടെ കർത്താവ് അനുഭവിച്ച കഷ്ടത നാമും അനുഭവിക്കുവാൻ തയ്യാറാണെന്നുള്ള പ്രഖ്യാപനം ആണ് സ്ളീബാരാധനയും കുരിശുവരയും. നാം കുരിശു വരയ്ക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്നിറങ്ങി ഭൂമിയിലേക്കു അവതരിച്ച് മശിഹാ തമ്പുരാൻ, ഇടത്തേതിലായിരുന്ന(പാപത്തിലായിരുന്ന) നമ്മെ വലത്തേതിൽ(നിത്യജീവന് അർഹതയുള്ളവർ) ആക്കിത്തീർത്തതിനെ, ഓർക്കണം ദൈവം സ്വർഗ്ഗത്തിൽ നിന്നിറങ്ങി ഭൂമിയിൽ വന്നതിനെ ഓർത്ത് വലതു കയ്യുടെ മൂന്നു വിരലുകൾ( ഇത് വി. ത്രിത്വത്തെക്കുറിക്കുന്നു(ചേർത്ത് പിടിച്ച് നെറ്റിയിൽ നിന്നും നെഞ്ചിലേക്കും , പാപികളായ നമ്മെ നിത്യ ജീവൻ തന്ന് രക്ഷിച്ചതിനെ ഓർത്ത് ഇടത്തെ തോളിൽ നിന്നും വലത്തേ തോളിലേക്കും , സ്പർശിച്ചും കൊണ്ട് കുരിശടയാളം വരയ്ക്കുന്നു. സ്ളീബായാൽ നമുക്ക് ഉണ്ടായ രക്ഷയാണു കുരിശു വരയിലൂടെ നാം ഓർക്കുന്നത്, സ്ളീബായുടെ റുശ്മയാൽ നാം സ്വയം രക്ഷനേടുകയും അനുഗ്രഹം പ്രാപിക്കുക